- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വൃദ്ധനെ മർദ്ദിച്ചു കൊലപ്പെടുത്തി; സംഘത്തിൽ 7 കുട്ടികൾ, 2 പേർ കീഴടങ്ങി
ഫിലഡൽഫിയ: എഴുപത്തി മൂന്നു വയസ്സു പ്രായമുള്ള ജയിംസ് ലാംബർട്ട് എന്ന വൃദ്ധനെ മർദിച്ചു കൊലപ്പെടുത്തിയ കേസ്സിൽ 10ഉം 14 ഉം വയസ്സു പ്രായമുള്ള സഹോദരന്മാർ പൊലീസിൽ കീഴടങ്ങി. ജൂലൈ 11 തിങ്കളാഴ്ചയാണു ഫിലഡൽഫിയ പൊലീസ് വിവരം മാധ്യമങ്ങൾക്കു നൽകിയത്.
ജൂൺ 24 നാണു കുട്ടികൾ ട്രാഫിക് കോൺ ഉപയോഗിച്ചു വൃദ്ധനു നേരെ ആക്രമണം നടത്തിയത്. ഗുരുതര പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേദിവസം മരണത്തിനു കീഴടങ്ങി. വൃദ്ധനെ ആക്രമിച്ച സംഘത്തിൽ ഏഴു കുട്ടികൾ ഉൾപ്പെട്ടിരുന്നുവെന്നാണു റിപ്പോർട്ട്. നാലു ആൺകുട്ടികളും മൂന്നു പെൺകുട്ടികളും. കുട്ടികൾ വൃദ്ധനെ ആക്രമിക്കുന്ന വിഡിയോ പൊലീസ് പുറത്തു വിട്ടു.
വൃദ്ധൻ കുട്ടികളിൽ നിന്ന് അകന്നുപോകുവാൻ ശ്രമിക്കുന്നതും എന്നാൽ ഇവർ പിന്തുടർന്ന് ആക്രമിക്കുന്നതും നിലത്തു വീണു എഴുന്നേൽക്കുവാൻ ശ്രമിക്കുന്നതിനിടെ വീണ്ടും മർദ്ദിക്കുന്നതുമായ ഭയാനക രംഗങ്ങളാണു വിഡിയോയിൽ കാണുന്നത്.
സംഭവത്തെ കുറിച്ചു വിവരങ്ങൾ നൽകുന്നവർക്കു ഫിലഡൽഫിയ പൊലീസ് 20,000 ഡോളർ വാഗ്ദാനം ചെയ്തിട്ടുണ്ട്.സംഭവത്തിൽ ഉൾപ്പെട്ട കുട്ടികൾക്കെതിരെ കൊലപാതകത്തിനു കേസ്സെടുക്കുമെന്നു ഫിലഡൽഫിയ ഡിസ്ട്രിക്റ്റ് അറ്റോർണി ലാറി ക്ലസ്നർ പറഞ്ഞു.