- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'തന്റെ നുണകളും കഴിവുകേടും വെളിപ്പെട്ടപ്പോൾ ജുംജുലജീവിയായ ഏകാധിപതി മുതലക്കണ്ണീർ പൊഴിച്ചു'; അൺപാർലമെന്ററി പദത്തിന് പുതിയ നിർവചനം; മോദിയെ പരിഹസിച്ച് രാഹുൽ
ന്യൂഡൽഹി:പാർലമെന്റിൽ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളുടെ പുതിയ പട്ടികയ്ക്കെതിരെ പ്രതിപക്ഷ പാർട്ടി എംപിമാർ പ്രതിഷേധിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ കുറിപ്പ്.
നിഖണ്ടുക്കളിൽ വാക്കുകളുടെ അർഥം വിവരിക്കുന്നതിനെ അനുകരിച്ച്, 'അൺപാർലമെന്ററി' എന്ന പദത്തിന് പുതിയ നിർവചനം നൽകികൊണ്ടാണ് രാഹുലിന്റെ പരിഹാസം. 'പ്രധാനമന്ത്രി സർക്കാരിനെ കൈകാര്യംചെയ്യുന്ന രീതിയെ ശരിയായി വിവരിക്കുന്നതിന് ചർച്ചകളിലും സംവാദങ്ങളിലും ഉപയോഗിക്കുന്നതും ഇപ്പോൾ തടയപ്പെട്ടിട്ടുള്ളതുമായ വാക്കുകൾ' എന്നാണ് അൺപാർലമെന്ററി വാക്കുകളുടെ നിർവചനം എന്ന് രാഹുൽ പരിഹസിക്കുന്നു.
ഇതിന്റെ ഉദാഹരണമായി പാർലമെന്റിൽ സംസാരിക്കാൻ പാടില്ലാത്ത വാചകത്തിന് ഉദാഹരണമായി 'തന്റെ നുണകളും കഴിവുകേടും വെളിപ്പെട്ടപ്പോൾ ജുംജുലജീവിയായ ഏകാധിപതി മുതലക്കണ്ണീർ പൊഴിച്ചു' എന്നും രാഹുൽ കുറിച്ചു.
bloodshed (രക്തച്ചൊരിച്ചിൽ), betrayed (ഒറ്റിക്കൊടുക്കുക), abused (അപമാനിക്കപ്പെട്ട), cheated (വഞ്ചിക്കുക), corrupt (അഴിമതിക്കാരി/ അഴിമതിക്കാരൻ), coward (ഭീരു), ക്രിമിനൽ, crocodile tears (മുതലക്കണ്ണീർ), donkey (കഴുത), disgrace (കളങ്കം), drama (നാടകം), mislead (തെറ്റിദ്ധരിപ്പിക്കുക), ഹശല (നുണ), untrue (അസത്യം), covid spreader (കോവിഡ് പരത്തുന്നയാൾ), incompetent (അയോഗ്യത) തുടങ്ങി ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളുടെ പട്ടികയാണ് ലോക്സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയിരിക്കുന്നത്.




