ചണ്ഡീഗഢ്: പ്രശസ്ത പഞ്ചാബി ഗായകൻ ദലേർ മെഹന്ദിക്ക് രണ്ട് വർഷത്തെ ജയിൽ ശിക്ഷ വിധിച്ച് കോടതി. 19 വർഷം പഴക്കമുള്ള മനുഷ്യക്കടത്ത് കേസിലാണ് ശിക്ഷ.

ഗായകൻ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളി പട്യാല കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ദലേർ മെഹന്ദി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.

2003ലാണ് ഇതുമായി ബന്ധപ്പെട്ട് കേസുകൾ രജിസ്റ്റർ ചെയ്തത്. ദലേറിനൊപ്പം സഹോദരൻ ഷംഷെർ സിങും പ്രതിയാണ്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 31 കേസുകളാണ് ദലേർ മെഹന്ദിക്കെതിരെ രജിസ്റ്റർ ചെയ്തത്.