- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈനിൽ പാലത്തിൽ നിന്ന് കാർ കടലിലേക്ക് പതിച്ച് പ്രവാസി മലയാളി മുങ്ങിമരിച്ചു
മനാമ: ബഹ്‌റൈനിൽ പാലത്തിൽ നിന്ന് കാർ കടലിലേക്ക് പതിച്ച് പ്രവാസി മലയാളി മരിച്ചു. കഴിഞ്ഞ ദിവസം സിത്‌റ കോസ്‌വേയിലായിരുന്നു അപകടം. ബഹ്‌റൈനിൽ ബിസിനസ് നടത്തുകയായിരുന്ന പത്തനംതിട്ട റാന്നി സ്വദേശിയായ ശ്രീജിത്ത് ഗോപാലകൃഷ്ണൻ (42) ആണ് മരിച്ചത്.
കോസ്‌വേയിലൂടെ കാറോടിക്കവെ വാഹനം നിയന്ത്രണം വിട്ട് കടലിൽ പതിക്കുകയായിരുന്നു. വാഹനത്തിൽ നിന്ന് സാഹസികമായി നീന്തി രക്ഷപെട്ടെങ്കിലും കാറിൽ നിന്ന് വിലപ്പെട്ട ചില സാധനങ്ങൾ എടുക്കാൻ തിരികെ വീണ്ടും വാഹനത്തിനടുത്തേക്ക് നീന്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ പാതിവഴിയിൽ തിരമാലകളിൽ അകപ്പെട്ട് ജീവൻ നഷ്ടമാവുകയായിരുന്നു. രക്ഷപ്പെടുത്താൻ സിവിൽ ഡിഫൻസ് സംഘം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മൃതദേഹം പിന്നീട് സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിലേക്ക് മാറ്റി.
കുടുംബത്തോടൊപ്പം ഉമ്മു അൽ ഹസ്സാമിലാണ് ശ്രീജിത്ത് ഗോപാലകൃഷ്ണൻ താമസിച്ചിരുന്നത്. ഭാര്യ വിദ്യ ബഹ്‌റൈനിൽ സ്‌കൂൾ അദ്ധ്യാപികയാണ്. മക്കൾ - അഭിജിത്ത്, മാളവിക, ദേവിക. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.




