- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുവപ്പണിഞ്ഞ് അതീവ സുന്ദരിയായി നടി പ്രിയാ വാരിയർ; വൈറലായി നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ
ചുവപ്പണിഞ്ഞ് അതീവ സുന്ദരിയായുള്ള നടി പ്രിയ പി. വാരിയറുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. അതീവ ഗ്ലാമറസായിട്ടാണ് താരം എത്തിയിരിക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫറായ ഭരത് റവായിൽ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സ്‌റ്റൈലിസ്റ്റ് ഹെന്ന അക്തർ. ഉപാസനയാണ് മേക്കപ്പ്.
അഡാറ് ലൗവ് എന്ന ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയ വാരിയർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താരത്തിന് ആരാധകരുണ്ടായി. സെലിബ്രേറ്റികളടക്കം നിരവധി പേരാണ് താരത്തെ ഫോളം ചെയ്യുന്നത്. ഇതോടെ തെന്നിന്ത്യയിലെ തിരക്കേറിയ യുവനടിമാരിൽ ഒരാളായി പ്രിയ മാറുകയും ചെയ്തു.
മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഷെയ്ൻ നിഗം നായകനായി എത്തിയ 'ഇഷ്‌ക്' സിനിമയുടെ തെലുങ്ക് റീമേക്ക് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.
വിഷ്ണു പ്രിയ എന്ന ചിത്രത്തിലൂടെ കന്നഡയിലും ഈ വർഷം നടി അരങ്ങേറ്റം കുറിക്കുകയാണ്. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്.