- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണം വിട്ട കാർ കടലിൽ പതിച്ചപ്പോൾ രക്ഷപ്പെട്ടത് അതിസാഹസികമായി നീന്തി; കാറിലുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങൾ എടുക്കാൻ തിരികെ നീന്തിയത് മരണത്തിലേക്കും: ശ്രീജിത്തിനെ മരണം എടുത്തത് ഒരിക്കൽ രക്ഷിച്ചു വിട്ട തിരമാലയിലേക്ക് വീണ്ടും ഇറങ്ങിയപ്പോൾ
സിത്ര: നിയന്ത്രണം വിട്ട കാർ കടലിൽ പതിച്ചപ്പോൾ അതിസാഹസികമായി നീന്തിയാണ് ശ്രീജിത്ത് എന്ന പ്രവാസി മലയാളി രക്ഷപ്പെട്ടത്. എന്നാൽ കരയ്‌ക്കെത്തിയ ശേഷം കാറിൽ നിന്നു സാധനങ്ങളെടുക്കാൻ തിരികെ പോകവേ തിലമാലകളിൽപ്പെട്ട ശ്രീജിത്തിന്റെ മരണം സംഭവിക്കുക ആയിരുന്നു. ബഹ്റൈനിൽ ബിസിനസുകാരനായ പത്തനംതിട്ട സ്വദേശി ശ്രീജിത്ത് ഗോപാലകൃഷ്ണൻ നായർ (42) ആണു മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഇദ്ദേഹം സഞ്ചരിച്ച കാർ സിത്ര കോസ് വേയിൽ നിയന്ത്രണം വിട്ടു കടലിൽ പതിക്കുകയായിരുന്നു എന്നാണു വിവരം.
കടലിൽ വീണ ശ്രീജിത്ത് കഠിന പ്രയത്‌നത്തിലൂടെയാണു ശ്രീജിത്ത് നീന്തി കരക്കണഞ്ഞത്. പിന്നീട് കാറിൽ നിന്നു ചില വിലപിടിപ്പുള്ള സാധനങ്ങൾ എടുക്കാനായി തിരികെ നീന്തുകയായിരുന്നു. എന്നാൽ, പാതി വഴിയിൽ വൻതിരമാലകളിൽപ്പെടുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്തു. പിന്നീടു രക്ഷാപ്രവർത്തകർ മൃതദേഹം കരക്കെത്തിച്ചു സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലേക്കു മാറ്റി. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായിവരുന്നു. ശ്രീജിത്തിന്റെ ഭാര്യ വിദ്യ ബഹ്റൈനിൽ സ്‌കൂൾ അദ്ധ്യാപികയാണ്. മൂന്ന് മക്കളുണ്ട്.