- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരേഷ് ഗോപിയുടെ പാപ്പൻ ജൂലൈ 29 ന് പ്രദർശനത്തിനെത്തും; ജോഷിയുടെ മാസ് ഫാമിലി ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ അണിനിരക്കുന്നത് വമ്പൻ താരനിര
സുരേഷ് ഗോപി നായകനാകുന്ന മാസ് ഫാമിലി ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയായ പാപ്പൻ ജൂലൈ 29 ന് പ്രദർശനത്തിനെത്തും. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഗോകുൽ സുരേഷ്, നൈല ഉഷ, കനിഹ, നീത പിള്ള എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മറ്റു നിരവധി താരങ്ങളും അണിനിരക്കുന്നു.
ശ്രീ ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് പാപ്പൻ തീയ്യറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർ ജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന 'പാപ്പൻ' ഒരുങ്ങുന്നത് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിലാണ്. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവർ ചേർന്നാണ് പാപ്പന്റെ നിർമ്മാണം. സഹനിർമ്മാണം - വി സി. പ്രവീൺ, ബൈജു ഗോപാലൻ, സുജിത് ജെ നായർ, ഷാജി.
ക്രിയേറ്റീവ് ഡയറക്ടർ -അഭിലാഷ് ജോഷി, എഡിറ്റർ -ശ്യാം ശശിധരൻ, സംഗീതം -ജേക്‌സ് ബിജോയ്, ഗാനരചന -മനു മഞ്ചിത്, ജ്യോതിഷ് കാശി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് -സെബാസ്റ്റ്യൻ കൊണ്ടൂപറമ്പിൽ (ഡ.ട.അ), തോമസ് ജോൺ (ഡ.ട.അ), കൃഷ്ണമൂർത്തി. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, ആർട്ട് -നിമേഷ് എം താനൂർ. മേക്കപ്പ് റോണെക്‌സ് സേവ്യർ. കോസ്റ്റ്യൂം പ്രവീൺ വർമ,പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ ഡിസൈൻസ് ഓൾഡ് മങ്ക്‌സ്.ജഞഛ മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ് ഒബ്‌സ്‌ക്യൂറ.