ഡാളസ് : ഡാലസിൽ കോപ്പർ വയർ മോഷ്ടിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. കോപ്പർ വയർ മോഷ്ടിക്കുന്നത് ഇന്റർനെറ്റ് സർവീസുകളും, ടെലിഫോൺ പ്രവർത്തനങ്ങളും നിശ്ചലമാക്കുന്നതായി ഡാലസ് പൊലീസ് പറഞ്ഞു. പൊലീസ് മോഷ്ടാക്കളെ പിടികൂടുന്നതിനുള്ള ശ്രമം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.

എസി യൂണിറ്റുകളുടെ കോപ്പർ വയർ വെട്ടിയെടുക്കുന്നതു മൂലം, ഡാലസ് ക്ലിഫ് ഭാഗങ്ങളിൽ ഇലക്ട്രിക് സിറ്റിയുടെ പ്രവർത്തനവും നിലച്ചിട്ടുണ്ട്. എസിയുടെ പ്രവർത്തനം താറുമാറായതോടെ പല വീടുകളുലും ചൂടു കൂടുതലാണ്.

മോഷ്ടാക്കളുടെ ലക്ഷ്യം കോപ്പർവയർ വെട്ടിയെടുക്കുക എന്നതാണെന്ന് ഡാലസ് പൊലീസ് പറഞ്ഞു. കോപ്പറിന്റെ വില വർധിച്ചതും മോഷ്ടാക്കളെ ഇതിനു പ്രേരിപ്പിക്കുന്നു. മോഷ്ടാക്കളെ കണ്ടെത്തുന്നതിനു പൊതുജനങ്ങളുടെ സഹകരണം ഡാലസ് പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു വരുന്നു.