- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർ ഫ്രാൻസിന്റെ ബജറ്റ് വിഭാഗമായ ട്രാൻസാവിയയിലെ ജീവനക്കാർ പണിമുടക്കിന്; ശമ്പളത്തെ ചൊല്ലിയുള്ള തർക്കത്തിൽ വരും ദിവസങ്ങളിൽ സർവ്വീസ് റദ്ദാകും
എയർ ഫ്രാൻസിന്റെ ബജറ്റ് വിഭാഗമായ ട്രാൻസാവിയയിലെ ജീവനക്കാർ പണിമുടക്കിന് ഒരുങ്ങുന്നു. ശമ്പളത്തെ ചൊല്ലിയുള്ള തർക്കത്തിൽ വരും ദിവസങ്ങളിൽ സർവ്വീസ് റദ്ദാക്കൽ ഉറപ്പായി.വെള്ളി, ശനി ദിവസങ്ങളിൽ സാധാരണ ഫ്ളൈറ്റ് ഷെഡ്യൂളിന്റെ 70 ശതമാനവും പ്രവർത്തിപ്പിക്കാൻ കഴിയുമെന്നും എന്നാൽ 30 ശതമാനം വിമാനങ്ങളും റദ്ദാക്കുമെന്നും കമ്പനി അറിയിച്ചു.ഞായറാഴ്ചയും തടസ്സം തുടരാനാണ് സാധ്യത.
ട്രാൻസാവിയയിൽ ഫ്‌ളൈറ്റ് ബുക്ക് ചെയ്തിട്ടുള്ള ആർക്കും അവരുടെ വിമാനത്തെ ബാധിച്ചിട്ടുണ്ടോ എന്ന് കാണാൻ എയർലൈനുമായി നേരിട്ട് ബന്ധപ്പെടാൻ നിർദ്ദേശിച്ചു.യൂറോപ്പിലുടനീളമുള്ള വ്യോമയാന വ്യവസായത്തെ ബാധിക്കുന്ന വോക്ക്-ഔട്ടുകളുടെ ഒരു പരമ്പരയിലെ ഏറ്റവും പുതിയതാണ് ട്രാൻസ്വിയ സ്‌ട്രൈക്ക്.
Next Story