ഫെഡറൽ ഗവൺമെന്റ് പരിപാടിയിൽ നിന്ന് പിന്മാറിയിട്ടും ന്യൂ സൗത്ത് വെയിൽസിലെ ദുർബലരായ കമ്മ്യൂണിറ്റികൾക്കും കൺസഷൻ കാർഡ് ഉടമകൾക്കും സൗജന്യ റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ (RAT) നൽകും.

കൺസഷൻ കാർഡ് ഉടമകൾക്ക് സൗജന്യ ടെസ്റ്റ് നൽകുന്ന നിലവിലുള്ള ഫെഡറൽ സ്‌കീം ഈ മാസം അവസാനത്തോടെ അവസാനിക്കുമെന്ന് സർക്കാർ അറിയിച്ചതിന് പിന്നാലെയാണ് അർഹരായ ആളുകൾക്ക് ഒക്ടോബർ 31 വരെ സംസ്ഥാന ഫണ്ട് സ്‌കീമിന് കീഴിലുള്ള സൗജന്യ ടെസ്റ്റുകൾ തുടർന്നും ആക്‌സസ് ചെയ്യാമെന്ന് ന്യൂസൗത്ത് വെയ്ൽസ് സർക്കാർ അറിയിച്ചു

ദുർബലരായ കമ്മ്യൂണിറ്റികൾക്കും സൗജന്യ സേവനം ലഭ്യമാക്കുമെന്ന് പ്രീമിയർ ഡൊമിനിക് പെറോട്ടെറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.ഇതിൽ മൾട്ടി കൾച്ചറൽ കമ്മ്യൂണിറ്റികൾ, വൈകല്യമുള്ളവരും അവരെ പരിചരിക്കുന്നവരും, ഭവനരഹിത സേവനങ്ങൾ, സോഷ്യൽ ഹൗസിങ് വാടകക്കാർ, വീടിന് പുറത്തുള്ള പരിചരണത്തിലുള്ള കുട്ടികളും യുവാക്കളും ഉൾപ്പെടുന്നു. സംസ്ഥാനത്തുടനീളമുള്ള 210 അയൽപക്ക, കമ്മ്യൂണിറ്റി സെന്ററുകൾ വഴി ആളുകൾക്ക് പരിശോധനകൾ നടത്താം.