1985-ൽ എയർ ഇന്ത്യ കനിഷ്‌ക ബോംബ് സ്ഫോടനത്തിന് പണം നൽകിയെന്ന് സംശയിക്കുന്ന റിപുദമൻ സിങ് മാലിക്, കാനഡയിൽ വെടിയേറ്റ് മരിച്ചു. വാൻകൂവറിന് സമീപം വെച്ച് അജ്ഞാതരായ തോക്കുധാരികളാണ് മാലിക്കിന് നേരെ വെടിയുതിർത്തതെന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവസ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരിച്ചതായി മാലിക്കുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

എയർ ഇന്ത്യ 182 കനിഷ്‌ക വിമാനത്തിൽ ബോംബ് സ്ഫോടനം നടത്തിയതിൽ നിർണായക പങ്കുവഹിച്ചതായി ആരോപിക്കപ്പെട്ടവരിൽ ഒരാളാണ് മാലിക്. 1985 ജൂൺ 23-ന് മോൺട്രിയൽ-ലണ്ടൻ-ഡൽഹി-മുംബൈ റൂട്ടിൽ സർവീസ് നടത്തുന്ന കനിഷ്‌ക ഐറിഷ് തീരപ്രദേശത്തിന് സമീപം പൊട്ടിത്തെറിച്ച് വിമാനത്തിലുണ്ടായിരുന്ന 329 പേരും മരിച്ചിരുന്നു. പഞ്ചാബ് കലാപത്തിന്റെ മൂർദ്ധന്യാവസ്ഥയിലായിൽ കാനഡയിലെ ബബ്ബർ ഖൽസ മൊഡ്യൂളുകളിൽ നിന്നാണ് സംഭവം.

മാലിക് 2005-ൽ കുറ്റവിമുക്തനാക്കപ്പെട്ടു, ബ്ലാക്ക് ലിസ്റ്റിൽ നിന്ന് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്തതിന് ശേഷം 2019 ഡിസംബറിൽ ഇന്ത്യ സന്ദർശിച്ചിരുന്നു.ആ പര്യടനത്തിനിടെ അദ്ദേഹം ഡൽഹിയിൽ താമസിച്ചു, ആന്ധ്രാപ്രദേശും പഞ്ചാബും സന്ദർശിച്ചു. 2022 ജനുവരി 17-ന് എഴുതിയ കത്തിൽ, ഗുരു ഗോവിന്ദ് സിങ്ങിന്റെ പുത്രന്മാരുടെ രക്തസാക്ഷിത്വത്തിന്റെ സ്മരണയ്ക്കായി ഡിസംബർ 26 വീർ ബൽ (വീര ബലി ) ദിനമായി പ്രഖ്യാപിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ മാലിക് പ്രശംസിച്ചിരുന്നു

കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപം കത്തുന്ന കാർ കണ്ടെത്തിയതായും സംഭവസ്ഥലത്തിന് സമീപം ഏഷ്യൻ പുരുഷന്മാരെ കണ്ടതായും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയുടെ മരണത്തിന് ആഴ്ചകൾക്ക് ശേഷമാണ് മാലിക്കിന്റെ കൊലപാതകം