- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
നായയുടെ ആക്രമണത്തിൽ മരിച്ച ഭർത്താവിന്റെ മൃതദേഹം കാണാൻ അനുവദിച്ചില്ലെന്ന് ഭാര്യ
മിസൗറി: മൂന്നു നായ്ക്കൾ കൂട്ടമായി ആക്രമിച്ചതിനെ തുടർന്ന് മരിച്ച 62 വയസ്സുകാരനായ ഭർത്താവിന്റെ മൃതദേഹം കാണാൻ അനുവദിച്ചില്ലെന്നു ഭാര്യയുടെ പരാതി. നായ്ക്കൾ ആക്രമിച്ച 62 വയസ്സുകാരന്റെ മൃതദേഹം കാണിക്കാൻ പറ്റാത്ത രീതിയിലായിരുന്നു എന്ന് പൊലീസ് പറയുന്നു.
മിസൗറിയിലുള്ള വീടിന്റെ പുറകുവശത്തായിരുന്നു ശരീരമാസകലം കടിയേറ്റ് മാംസം നഷ്ടപ്പെട്ട മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വാരാന്ത്യം ഭാര്യ നാഴ്സിങ് ഹോമിൽ ജോലിക്കു പോയിരിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ വീട്ടിലേക്കു വിളിച്ചിട്ടു മറുപടി ലഭിക്കാത്തതിനെ തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
സാധാരണ ഉറങ്ങുന്നതിന് മുൻപ് ഭർത്താവ് ഭാര്യയെ ഫോണിൽ വിളിക്കാറുണ്ടായിരുന്നു. എന്നാൽ ശനിയാഴ്ച അതുണ്ടായില്ല. ഇതിനെ തുടർന്നാണ് സംശയം ഉണ്ടായത്. ഭർത്താവിന് യാതൊരു ആരോഗ്യപ്രശ്നവും ഉണ്ടായിരുന്നില്ലെന്നും ഭാര്യ പറഞ്ഞു. ഭർത്താവ് ശനിയാഴ്ച തന്നെ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും അന്നു രാത്രി നായ്ക്കൾ ശരീരം ഭക്ഷണമാക്കിയിരിക്കാമെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.
ആക്രമിച്ചുവെന്നും കരുതുന്ന മൂന്നു പിറ്റ്ബുൾ നായ്ക്കളെ സമീപ പ്രദേശത്തു നിന്നും പിടികൂടിയിരുന്നു