മുംബൈ: നവിമുംബൈയിൽ വൻ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര മാർക്കറ്റിൽ 365 കോടി വിലവരുന്ന 72 കിലോ ഹെറോയിനാണ് നവിമുംബൈ പൊലീസ് പിടികൂടിയത്. പഞ്ചാബ് പൊലീസിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തതുടർന്ന് നവിമുംബൈ പൊലീസ് പ്രത്യേക സംഘമാണ് റെയ്ഡ് നടത്തിയത്.

നവ്കർ ലോജിസ്റ്റിക്‌സ് എന്ന കമ്പനിയിൽ സൂക്ഷിച്ചിരുന്ന ഒരു കണ്ടെയ്‌നറിലായിരുന്നു ലഹരിമരുന്ന്. നവ്‌ഷേവ തുറമുഖം വഴിയാണ് കണ്ടെയ്‌നർ എത്തിച്ചത്. മാർബിൾ നിറച്ചിരുന്ന കണ്ടെയ്‌നറിന്റെ ഇരുമ്പ് വാതിലിൽ പ്രത്യേക അറയിലാണ് ലഹരിമരുന്ന് ഉണ്ടായിരുന്നത്. വാതിൽ പൊളിച്ച് പരിശോധിച്ചപ്പോൾ 168 പായ്ക്കറ്റുകളിലായി ഹെറോയിൻ കണ്ടെത്തുകയായിരുന്നു.