- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഫലസ്തീന് 316 മില്യൺ സഹായധനം പ്രഖ്യാപിച്ചു ബൈഡൻ - പി.പി. ചെറിയാൻ
വാഷിങ്ടൺ ഡി.സി: രണ്ടു ദിവസത്തെ ഇസ്രയേൽ സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തുന്ന യുഎസ് പ്രസിഡന്റ് ബൈഡൻ വെസ്റ്റ് ബാങ്കിൻ പാലിസ്ത്യൻ പ്രസിഡന്റ് മുഹമ്മദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് ഈസ്റ്റ് ജറുശലേമിലുള്ള ആശുപത്രിയും ബൈഡൻ സന്ദർശിക്കും.
പാലിസ്ത്യൻ സന്ദർശനത്തിന് മുന്നോടിയായി 316 മില്യൺ ഡോളറിന്റെ ധനസഹായം ജൂലൈ ് 14 വ്യാഴാഴ്ച രാത്രി വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു.
ട്രമ്പിന്റെ ഭരണത്തിൽ മൂന്നുവർഷം പാലിസ്തീനുള്ള എല്ലാ സഹായങ്ങളും അമേരിക്ക നിർത്തിവെച്ചിരുന്നു. ഇസ്രയേൽ-ഫലസ്തീൻ സമാധാന ശ്രമങ്ങൾ പൂർണ്ണമായും നിലച്ച സാഹചര്യത്തിൽ അവരുടെ വിശ്വാസം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഷിങ്ടൺ പുതിയ സഹായ വാഗ്ദാനം പ്രഖ്യാപിച്ചിരിക്കുന്നത്. വെസ്റ്റ് ബാങ്ക് അഭയാർത്ഥി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇതിൽ 201 മില്യൺ ഡോളർ യു.എൻ. റീലീഫ് ആൻഡ് വർക്ക് ഏജൻസിക്കാണ് നൽകുക.
ബൈഡൻ അധികാരത്തിൽ വന്നതിനുശേഷം ഇതുവരെ 618 മില്യൺ ഡോളറിന്റെ സഹായധനമാണ് പാലിസ്ത്യന് നൽകിയിട്ടുള്ളത്. പാലസ്ത്യനിന്റെ വിശ്വാസം നേടിയെടുക്കുന്നതിന് ജറുശലേമിൽ ട്രമ്പ് അടച്ചു പൂട്ടിയ കോൺസുലേറ്റ് തുറക്കുന്നതിനും ബൈഡൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്.