- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുഞ്ഞു പിറന്നതിന്റെ ആഹ്ലാദം പങ്കുവച്ച് ടെന്നീസ് താരം മരിയ ഷറപ്പോവ
മോസ്‌കോ: തന്റെ ആദ്യ കുഞ്ഞു പിറന്നതിന്റെ ആഹ്ലാദം പങ്കുവച്ച് റഷ്യൻ ടെന്നീസ് താരം മരിയ ഷറപ്പോവ. പ്രതിശ്രുതവരൻ അലക്‌സാണ്ടർ ഗിൽക്സിനൊപ്പമാണ് ഷറപ്പോവ ആഹ്ലാദം പങ്കുവച്ചത്. വ്യാഴാഴ്ചയാണ് താരം തനിക്ക് കുഞ്ഞുപിറന്ന വിവരം താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
തിയഡോർ എന്നാണ് കുട്ടിക്ക് പേര് നൽകിയതെന്നും കുഞ്ഞ് ജൂലൈ ഒന്നിനാണ് ജനിച്ചതെന്നും താരം ട്വിറ്ററിലൂടെ അറിയിച്ചു. 35കാരിയായ ഷറപ്പോവയും 42 കാരനായ ബ്രിട്ടീഷ് വ്യവസായി അലക്‌സാണ്ടർ ഗിൽക്സും തമ്മിലുള്ള വിവാഹം 2020 ഡിസംബറിലാണ് നിശ്ചയിച്ചത്. ഏപ്രിലിൽ താൻ ഗർഭിണിയാണെന്ന് ടെന്നീസ് താരം വെളിപ്പെടുത്തിയിരുന്നു.
17 വയസ്സുള്ളപ്പോഴാണ് ഷറപ്പോവ വിംബിൾഡണിലെ പ്രധാന കിരീടം നേടുന്നത്. തുടർന്ന് 2006 യു.എസ് ഓപ്പൺ, 2008 ഓസ്ട്രേലിയൻ ഓപ്പൺ, 2012ലെയും 2014ലെയും ഫ്രഞ്ച് ഓപ്പൺ കിരീടങ്ങളും സ്വന്തമാക്കി. 2012 ലണ്ടൻ ഒളിമ്പിക്സിൽ വെള്ളി മെഡലും നേടിയിട്ടുണ്ട്. ഫൈനലിൽ അമേരിക്കക്കാരിയായ സെറീന വില്യംസിനോടാണ് പരാജയപ്പെട്ടത്.




