അബുദാബി: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ മുന്നറിയിപ്പുമായി യുഎഇ അധികൃതർ. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡിലെ മാറി വരുന്ന വേഗപരിധികൾ പാലിക്കണമെന്നും അബുദാബി പൊലീസ് ട്വീറ്റ് ചെയ്തു.

രാജ്യത്തുടനീളം മഴ ലഭിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകിയിരുന്നു. ക്ലൗഡ് സീഡിങ് എന്ന ഹാഷ്ടാഗ് ചേർത്താണ് അധികൃതർ മുന്നറിയിപ്പ് ട്വീറ്റ് ചെയ്തത്. അബുദാബിയിലെ മാലിഹ വാദി-അൽ ഹലോ റോഡിൽ മഴ പെയ്തിരുന്നു. അൽ ഐൻ, അൽ ദഫ്ര മേഖലകളിലും കനത്ത മഴ ലഭിച്ചിരുന്നു.