മൂന്നാർ: കാട്ടുപോത്തിന്റെ ഇറച്ചി കടത്താൻ ശ്രമിച്ച സംഭവത്തിൽ 5 പേർ അറസ്റ്റിൽ. 150 കിലോ ഇറച്ചി കണ്ടെടുത്തു. തലയാർ എസ്റ്റേറ്റ് നിവാസികളായ രാമർ(40)അമൃതരാജ്(36)ആനന്ദകുമാർ (38), കറുപ്പുസ്വാമി (46),രമേഷ്(36) എന്നിവരെയാണ്് മൂന്നാർ ഫോറസ്റ്റ് റെയിഞ്ചോഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം അറസ്റ്റ് ചെയ്തത്.

3 വയസ് തോന്നിക്കുന്ന പോത്തിന്റെ ഇറച്ചി മുറിച്ചെടുത്ത് ചാക്കിലാക്കി കൊണ്ടുപോകുന്നതിനുള്ള ശ്രമത്തിനിടെയാണ് ഉദ്യോഗസ്ഥ സംഘം ഇവരെ കസ്റ്റഡിയിൽ എടുത്തത്. ചാക്കിലാക്കിയ നിലയിൽ 150 കിലോ ഇറച്ചി ഇവരിൽ നിന്നും കണ്ടെടുത്തു.

പരിക്കേറ്റ് അവശനിലയിലായ പോത്തിനെ നിരീക്ഷിച്ചുവരികയായിരുന്നെന്നും ഇന്ന് രാവിലെ ചത്തുവീണപ്പോൾ തങ്ങൾ ഇറച്ചി ശേഖരിക്കുകയായിരുന്നെന്നുമാണ് ഇവർ ഉദ്യോഗസ്ഥരെ അറയിച്ചിട്ടുള്ളത്. ആയുധങ്ങളും പാത്രങ്ങളും അടക്കമുള്ള സാധനങ്ങളും അധികൃതർ കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം നാളെ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.