- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരം അന്തിമഘട്ടത്തിൽ; തുക നൽകാനുള്ളത് 47 പേർക്ക് കൂടിയെന്ന് സർക്കാർ
ന്യൂഡൽഹി: എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള നഷ്ടപരിഹാര വിതരണം അന്തിമഘട്ടത്തിലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. 47 പേർക്കു കൂടിയാണ് തുക നൽകാനുള്ളത്. ഇതിൽ 22 പേരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ബാക്കി 25 പേരുടെ കാര്യത്തിൽ പരിശോധന നടന്നുവരികയാണെന്നും ചീഫ് സെക്രട്ടറി വി.പി. ജോയ് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
2017 ലെ വിധി നടപ്പാക്കാത്തതു ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹർജിയിലാണ് കേരളം തൽസ്ഥിതി അറിയിച്ചത്. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നാളെ ഹർജി പരിഗണിക്കാനിരിക്കെയാണിത്. മേയിൽ കേസ് പരിഗണിച്ചപ്പോൾ സംസ്ഥാന സർക്കാരിനെ കോടതി വിമർശിച്ചിരുന്നു. 3714 പേർക്കു 5 ലക്ഷം വീതം നഷ്ടപരിഹാരം നൽകാനുണ്ടായിരുന്നു. ഇതിൽ 3667 പേർക്കും നൽകി. വിധി നടപ്പാക്കാത്തതിനെതിരെ 8 ദുരിതബാധിതർ വഴി സെർവ് കലക്ടീവ് കൂട്ടായ്മയാണ് ഹർജി നൽകിയത്.
Next Story