- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഫ് ചെയ്യേണ്ട ട്രാൻസ്ഫോർമർ മാറി പോയി; കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു
കൂത്താട്ടുകുളം: കെഎസ്ഇബി കൂത്താട്ടുകുളം സെക്ഷനിലെ ലൈൻ മാൻ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റു മരിച്ചു. കോതമംഗലം അടിവാട് തെക്കേ കവലയിൽ കിഴക്കേൽ കെ കെ ഷറഫുദ്ദീൻ (അഷറഫ് 51) ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് ഒന്നരയോടെ വടക്കൻ പാലക്കുഴ ആറൂരിൽ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെയാണ് ഷോക്കേറ്റത്. അറ്റകുറ്റപ്പണി നടത്തുന്നതിനായി ഓഫ് ചെയ്യേണ്ട ട്രാൻസ്‌ഫോമർ മാറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
ഷറഫുദ്ദീനെ സഹായിക്കാൻ ഒരു ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിലും, പോസ്റ്റിന്റെ സമീപത്തുനിന്ന് ഇയാൾ മാറിയ സമയത്തായിരുന്നു അപകടം. കൂത്താട്ടുകുളം അഗ്‌നി രക്ഷാസേനയെ എത്തിയാണ് ഷറഫുദ്ദീനെ പോസ്റ്റിൽ നിന്ന് താഴെ ഇറക്കിയത്.
കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഭാര്യ: റസീന മക്കൾ: സുഹൈൽ, ഫാത്തിമ. കബറടക്കം തിങ്കൾ മാവുടി ചന്ദനക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ




