- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'രാഹുൽജി ഇന്ത്യയിലെങ്കിലും ഉണ്ടോ?; അദ്ദേഹം എവിടെയാണ്?; ഞങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ട്'; വിമർശിച്ച് കെസിആറിന്റെ മകൾ

ഹൈദരാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവും മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിത. ഈ മാസം 21ന് രാഹുൽ ഗാന്ധി തെലങ്കാനയിലെ സിർസില്ല സന്ദർശിക്കാനിരിക്കെയാണ് കവിതയുടെ പ്രസ്താവന.
'ആർക്കും തെലങ്കാനയിൽനിന്നു പഠിക്കാം. ഇവിടെനിന്നു പഠിച്ച് പോകാം, പക്ഷേ എന്റെ ചോദ്യം ഇതാണ്- രാഹുൽജി ഇന്ത്യയിലെങ്കിലും ഉണ്ടോ? അദ്ദേഹം എവിടെയാണ്? ഞങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ട്.' കവിത പറഞ്ഞു.
'രാഹുൽ ഗാന്ധിക്ക് സിർസില്ലയിൽ വന്നാൽ, അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. അത് സ്വന്തം മണ്ഡലത്തിൽ നടപ്പാക്കാൻ സാധിക്കുന്നു. പക്ഷേ അദ്ദേഹം ഇപ്പോൾ എവിടെയാണെന്നാണ് ഞാനും രാജ്യവും ആശ്ചര്യപ്പെടുന്നത്.' കവിത കൂട്ടിച്ചേർത്തു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ടിആർഎസ്‌കോൺഗ്രസ് നേർക്കുനേർ പോരാട്ടമായിരിക്കുമെന്ന് സർവേഫലങ്ങൾ ഉൾപ്പെടെ പുറത്തുവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മകൾ തന്നെ രാഹുൽ ഗാന്ധിക്കെതിരെ രംഗത്തെത്തുന്നത്. അതേസമയം, മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മുഖ്യ പോരാട്ടം ഇപ്പോൾ ബിജെപിക്കെതിരെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖാമുഖം കാണുന്നത് ഒഴിവാക്കുകയാണ് കെസിആർ.


