ന്യൂഡൽഹി: എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ജഗദീപ് ധൻകറിന് പിന്തുണ പ്രഖ്യാപിച്ച് ബിജു ജനതാദൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായികുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് ഉപരാഷ്ട്രപതിക്ക് ബിജെഡി പിന്തുണ നൽകുന്നതായി പ്രഖ്യാപിച്ചത്.

നേരത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ബിജെഡിയുടെ പിന്തുണ എൻഡിഎ ഉറപ്പാക്കിയിരുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽ എൻഡിഎയ്ക്ക് പുറത്തുള്ള ബിജെഡിയുടെ പിന്തുണ ഉറപ്പാക്കാനായത് രാഷ്ട്രീയപരമായി ബിജെപിക്ക് വലിയ നേട്ടമാണ്. ഒഡീഷയിൽ നിന്നുള്ള ദ്രൗപതി മുർമ്മുവിനെ എൻഡിഎ സ്ഥാനാർത്ഥിയാക്കിയതോടെയാണ് ബിജെഡി രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ അവർക്ക് പിന്തുണ പ്രഖ്യാപിച്ചത്.