സലാല: ഒമാനിലെ സലാലയിൽ കടലിൽ കാണാതായ ഒരു ഇന്ത്യക്കാരന്റെ കൂടി മൃതദേഹം കണ്ടെടുത്തു. മറ്റ് രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച സലാല മുഗ്സൈൽ ബീച്ചിൽ എട്ട് ഇന്ത്യക്കാരാണ് തിരയിൽപ്പെട്ടത്.

തിരയിൽപ്പെട്ട മൂന്നുപേരെ ഉടനടി രക്ഷിക്കാൻ സാധിച്ചിരുന്നു. ഇവിടെ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറികടന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കടലിൽ വീണത്. അഞ്ചുപേരെയാണ് കാണാതായത്. കാണാതായ അഞ്ചുപേരിൽ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു.