ലക്‌നൗ: ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങൾ മാലിന്യവണ്ടിയിൽ കിടക്കുന്ന ചിത്രം വൈറലായതിനു പിന്നാലെ ശുചീകരണ തൊഴിലാളിയെ പിരിച്ചുവിട്ടു. മഥുര നഗർ നിഗം മുനിസിപ്പൽ കോർപറേഷന് കീഴിലുള്ള തൊഴിലാളിയെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.

നഗരസഭക്ക് കീഴിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളി മോദിയുടെയും യോഗിയുടെയും ഫ്രെയിം ചെയ്ത ചിത്രങ്ങളടങ്ങിയ മാലിന്യങ്ങൾ ഉന്തുവണ്ടിയിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ഒരു പ്രാദേശിക പത്രപ്രവർത്തകൻ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ഇതു പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.