കുവൈത്ത് സിറ്റി: നഗരസൗന്ദര്യത്തിനു കോട്ടംതട്ടുന്ന വിധത്തിൽ ബാൽക്കണിയെ അലങ്കോലമാക്കി വസ്ത്രമുണക്കുന്നവർക്കെതിരെ ശക്തമായ നടപടിയുമായി കുനൈറ്റ് മുനിസിപ്പാലിറ്റി. ്‌നിയമ ലംഘനം നടത്തുന്നവർക്ക് 1.29 ലക്ഷം രൂപ (500) ദിനാർ പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി.

അനാവശ്യ വസ്തുക്കൾ ബാൽക്കണിയിൽ കൂട്ടിയിടുന്നതും നിയമലംഘനമാണ്. നടപ്പാതകൾ, തെരുവുകൾ, പൊതു ഇടങ്ങൾ, പാർക്കുകൾ, കടൽത്തീരം, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ബാർബിക്യൂ ചെയ്യുന്നതും നിരോധിച്ചു. നിയമം ലംഘിച്ച് നിരോധിത സ്ഥലങ്ങളിൽ ബാർബിക്യൂ ചെയ്യുന്നവർക്കു 2,000 മുതൽ 5,000 (5.1 ലക്ഷം രൂപ12.9 ലക്ഷം രൂപ) ദിനാർ വരെ പിഴ ഈടാക്കുമെന്നും കരട് നിയമത്തിൽ പറയുന്നു.

കേടായ വാഹനങ്ങൾ, ബോട്ടുകൾ, മോട്ടർ സൈക്കിളുകൾ എന്നിവ തെരുവിലും നടപ്പാതകളിലും പൊതു ഇടങ്ങളിലും ഉപേക്ഷിക്കാൻ പാടില്ല. നോട്ടിസ് ലഭിച്ചിട്ടും 48 മണിക്കൂറിനകം മാറ്റാത്ത വാഹനങ്ങൾ കണ്ടുകെട്ടും. 3 മാസത്തിനകം തിരിച്ചെടുക്കാത്തവ ലേലം ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.