തിരുവനന്തപുരം: പി കെ കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചതിന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത നടപടിയെ പരിഹസിച്ച് കെ ടി ജലീൽ എംഎൽഎ. മുസ്ലിംലീ?ഗ് ഒരു ജനാധിപത്യ പാർട്ടിയാണ് ആർക്കും അഭിപ്രായം പറയാമെന്ന ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രതികരണം ചൂണ്ടിക്കാട്ടിയാണ് കെ ടി ജലീൽ രം?ഗത്തുവന്നത്. ഇത്ര പെട്ടന്ന് എങ്ങനെയാണ് ലീഗെന്ന ജനാധിപത്യ പാർട്ടി ഏകാധിപത്യ പാർട്ടിയായതെന്നും ഇനിയും കളിയെത്ര കാണാൻ കിടക്കുന്നു എന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

എന്നാൽ കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചിതിനല്ല, യോഗത്തിൽ ആരൊക്കെയാണ് പങ്കെടുത്തത്, എന്തെല്ലാം കാര്യങ്ങളാണ് ചർച്ചയായത് എന്ന് മാധ്യമങ്ങളോട് പറഞ്ഞതിനാണ് സസ്പെൻഷൻ എന്നാണ് മുസ്ലിം ലീ?ഗ് നൽകുന്ന വിശദീകരണം. യോഗത്തിൽ പാർട്ടിക്കെതിരെ വിമർശനങ്ങൾ ഉയർന്നതായി മുസ്ലിംലീ?ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ശരിവെച്ചിരുന്നു. ചന്ദ്രിക വിഷയം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. എല്ലാവരുടെയും അഭിപ്രായം തേടുന്ന പാർട്ടിയാണ് മുസ്ലിംലീഗ്, എന്നാൽ ദേശീയ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടി രാജി സന്നദ്ധത അറിയിച്ചു എന്നത് നൂറ്റാണ്ടിലെ വലിയ തമാശയാണെന്നായിരുന്നു സലാമിന്റെ പ്രതികരണം.

കെ ടി ജലീലിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം
രാവിലെ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം: ലീഗ് ഒരു ജനാധിപത്യ പാർട്ടിയാണ്. വിവിധ അഭിപ്രായങ്ങൾ ഉണ്ടാകും. അത് പാർട്ടീ ഫോറങ്ങളിൽ തുറന്ന് പറയും.ഉച്ചക്ക് എന്റെ എഫ്.ബി പോസ്റ്റ്: ഇങ്ങിനെ കുത്തഴിഞ്ഞ് പോകുന്നതിലും നല്ലത് മതിയായ വിലക്ക് ലീഗിനെ വിൽക്കുകയോ പാട്ടത്തിന് കൊടുക്കുകയോ ചെയ്യുന്നതാണ്.രാത്രി: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയെ ലീഗ് സസ്‌പെന്റ് ചെയ്യുന്നു.എങ്ങിനെയാണ് മണിക്കൂറുകൾക്കുള്ളിൽ ലീഗെന്ന ജനാധിപത്യ പാർട്ടി ഏകാധിപത്യ പാർട്ടിയായത്?ഇനിയും കളിയെത്ര കാണാൻ കിടക്കുന്നു.