- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തലയണ ഉപയോഗിച്ച് ഗർഭിണിയാണെന്നു തെറ്റിധരിപ്പിച്ച് യുവതി; ഒരു കോടി വിലമതിക്കുന്ന ലഹരിമരുന്നുമായി മോഡലും സുഹൃത്തും പിടിയിൽ

X
ന്യൂഡൽഹി: ഒരു കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്നുമായി ഡൽഹിയിൽ മോഡലും സുഹൃത്തും പിടിയിൽ. ഇരുവരും ഹിമാചലിൽനിന്നു കാറിൽ ലഹരിമരുന്ന് കടത്തിക്കൊണ്ടു വന്ന് ഡൽഹിയിൽ വിൽക്കുകയായിരുന്നു. മോഡലായ ശുഭം മൽഹോത്ര(25), സുഹൃത്ത് കീർത്തി(27) എന്നിവരാണ് അറസ്റ്റിലായത്.
ഡൽഹി സർവകലാശാല ക്യാംപസ് പരിസരത്താണ് ഇവർ ലഹരിമരുന്ന് വിറ്റിരുന്നതെന്നു പൊലീസ് അറിയിച്ചത്. പൊലീസ് പരിശോധനിയിൽനിന്നു രക്ഷപ്പെടുന്നതിനായി തലയണ ഉപയോഗിച്ച് ഗർഭിണിയാണെന്നു തെറ്റിധരിപ്പിച്ചാണ് കീർത്തി ലഹരിമരുന്ന് കടത്തിയിരുന്നതെന്നു പൊലീസ് അറിയിച്ചു.
ശുഭവും കീർത്തിയും ഹിമാചലിൽനിന്നു വരുന്നുണ്ടെന്ന് ക്രൈംബ്രാഞ്ചിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹി ഇൻഡസ് ബോർഡറിൽ ഇവരെ പിടിക്കുന്നതിനായി വലവിരിച്ചു. ശക്തമായ മഴ പോലും വകവയ്ക്കാതെ പൊലീസ് ഇവരെ പിന്തുടർന്നു പിടികൂടുകയായിരുന്നു.
Next Story


