- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റിയാദിൽ വ്യാപാര കെട്ടിട സമുച്ചയത്തിൽ തീപിടിത്തം; ആർക്കും പരിക്കില്ല
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരിയിലെ ഒരു വ്യാപാര കെട്ടിട സമുച്ചയത്തിൽ തീപിടിത്തം. അൽഫൈഹാ ഡിസ്ട്രിക്ടിൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തിലാണ് തിങ്കളാഴ്‌ച്ച അഗ്നിബാധ ഉണ്ടായത്. കെട്ടിടത്തിൽ വൈദ്യുതി മീറ്ററുകൾ സ്ഥാപിച്ച മുറിയിലാണ് തീ ആദ്യം പടർന്നുപിടിച്ചത്.
വൈകാതെ കൂടൂതൽ സ്ഥലത്തേക്ക് തീ പടർന്നുപിടിക്കുകയായിരുന്നു. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റ് ഏറെക്കുറെ പൂർണമായും കത്തിനശിച്ചു. കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലും കേടുപാടുകൾ സംഭവിച്ചു. സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
Next Story




