മുൻ വിശ്വസുന്ദരിയും നടിയുമായ സുസ്മിത സെന്നും ഐ.പി. എൽ മുൻ ചെയർമാനും വ്യവസായിയുമായ ലളിത് മോദിയുമായുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സുസ്മിതയും താനും വിവാഹിതരാകാൻ പോവുന്നു എന്ന ലളിത് മോദിയുടെ ട്വീറ്റും വലിയ ചർച്ചയായി. ഇരുവരുടേയും ഡേറ്റിംങ് വാർത്ത കൊണ്ടുപിടിച്ച ചർച്ചയാകുമ്പോൾ വിഷയത്തെ കുറിച്ച് പ്രതികരിച്ച് സുസ്മിത സെന്നിന്റെ സഹോദരൻ രാജീവ് രംഗത്ത് എത്തിയിരിക്കുകയാണ്.

ലളിത് മോദിക്കൊപ്പമുള്ള ചിത്രങ്ങൾ സഹോദരിയെ മോശമായി ബാധിച്ചു. എന്നാൽ ഞാൻ എന്റെ സഹോദരിയെ കുറിച്ചോർത്ത് അഭിമാനിക്കുന്നു. നിരവധി ഇന്ത്യൻ ജനങ്ങൾ മാതൃകയാണവർ. ഒരു ഉത്തരവാദിത്വമുള്ള അമ്മയാണ്. തന്റെ മുൻഗണനകളെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. അതൊന്നും അവളിൽ നിന്ന് അകറ്റാൻ പറ്റില്ല. വിഷയത്തിൽ സഹോദരിക്ക് പറയാനുള്ളത് ഇൻസ്റ്റഗ്രാമിലൂടെ എല്ലാവരോടും പറഞ്ഞെന്നും ടൈസ്് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ രാജീവ് സെൻ വ്യക്തമാക്കി. ഡേറ്റിംങ് വാർത്ത പുറത്ത് വന്നതിന് പിന്നാലെ തനിക്ക് ഇതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു രാജീവിന്റെ പ്രതികരണം.