ഡബ്ലിൻ : ഫ്രീ നൗ ആപ്പിലൂടെ ടാക്‌സി ബുക്ക് ചെയ്യുന്ന യാത്രികർക്ക് 'ടെക്‌നോളജി ഫീസ്' ഏർപ്പെടുത്താൻ കമ്പനി തീരുമാനം. ഓഗസ്റ്റ് ഒന്നു മുതൽ ടെക്‌നോളജി ഫീസിനത്തിൽ ഒരു യൂറോ വീതം എല്ലാ യാത്രികരും നലക്ണമെന്നാണ് കമ്പനി അറിയിച്ചിത.

ടെക്‌നോളജി മെച്ചപ്പെടുത്തുന്നതിനാണ് ഈ ഫീസ് ഈടാക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. യാത്രക്കാരുടെ എണ്ണത്തിനും യാത്ര ചെയ്യുന്ന ദൂരത്തിനുമനുസരിച്ചല്ല, ഓരോ യാത്രയ്ക്കുമായിരിക്കും ഫീസ് ഈടാക്കുക.

ഇ-ബൈക്കുകളും ഇ സ്‌കൂട്ടറുകളും പോലെയുള്ള പുതിയ സർവ്വീസുകൾ അവതരിപ്പിക്കാനും തയ്യാറെടുക്കുകയാണെന്ന് കമ്പനി അറിയിച്ചു.സെപ്റ്റംബറിൽ 12% നിരക്ക് വർധന നടപ്പാക്കാൻ നാഷണൽ ട്രാൻസ്പോർട്ട് അഥോറിറ്റി ആലോചിച്ചു വരികയാണ്. അതിനിടയിലാണ് പുതിയ ഫീസുമായി ഫ്രീ നൗവിന്റെ നീക്കം.