- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
15 ദിവസം നീളുന്ന പണിമുടക്ക് അവസാനിപ്പിച്ച് പൈലറ്റുമാരുടെ സംഘടന; സമരത്തിൽ നിന്ന് പിന്മാറിയത് സ്‌കാൻഡിനേവിയൻ എയർലൈനുമായി കരാറിൽ എത്തിയതിനെ തുടർന്ന്
കഴിഞ്ഞ രണ്ടാഴ്‌ച്ചയായി തുടരുന്ന എസ്എഎസും പൈലറ്റ് യൂണിയനുകളുടെ പണിമുടക്ക് അവസാനിച്ചു.സ്‌കാൻഡിനേവിയൻ എയർലൈൻ എസ്എഎസും അവരുടെ പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന യൂണിയനുകളും ചൊവ്വാഴ്ച പുലർച്ചെ നടത്തിയ ചർ്ച്ചയിൽ കരാറിൽ എത്തിയതിനെ തുടർന്നാണ് സമരം ഒത്തുതീർപ്പിലായത്.
നൂറുകണക്കിന് ഫ്ളൈറ്റുകൾ റദ്ദാക്കുകയും എയർലൈനിന്റെ ഭാവിയെ അനിശ്ചിതത്വത്തിലാക്കുകയും ചെയ്ത സമരത്തെതുടർന്ന്പ്രതിദിനം 9 മുതൽ 12 ദശലക്ഷം യൂറോ വരെയൈണ് നഷ്ടം ഉണ്ടായത്.അടുത്ത അഞ്ചര വർഷത്തേക്കുള്ള ഒരു പുതിയ ഉടമ്പടിയിൽ എത്തിയതോടെ എസ്എഎസ് സ്‌കാൻഡിനേവിയ നടത്തുന്ന ഫ്‌ളൈറ്റുകൾ അവരുടെ പതിവ് ട്രാഫിക് പ്രോഗ്രാം അനുസരിച്ച് എത്രയും വേഗം പുനരാരംഭിക്കും'' എന്നും കമ്പനി പറഞ്ഞു.
Next Story