- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
2035 മുതൽ പെട്രോൾ, ഡീസൽ കാറുകൾ നിരോധിക്കാൻ ഓസ്ട്രേലിയൻ തലസ്ഥാനം; എസിടിയിൽ ഇലക്ട്രിക് വാഹനം നിർബന്ധമാകും
2035 മുതൽ പുതിയ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന നിരോധിക്കുന്നതിന് മുന്നോടിയായി ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിൽ വിൽക്കുന്ന ഓരോ 10 പുതിയ കാറുകളിലും ഒമ്പത് വരെ ഇലക്ട്രിക് ആയിരിക്കുന്ന തരത്തിലേക്ക് നിയമം കൊണ്ടുവരുമെന്ന് റിപ്പോർട്ട്. അതായത് രാജ്യത്തെ തലസ്ഥാനമായ എസിടിയിൽ ുതിയ ഫോസിൽ ഫ്യുവൽ വാഹനങ്ങൾ വാങ്ങുന്നത് 2035 മുതൽ നിരോധിക്കും.
ഓസ്ട്രേലിയയിൽ ആദ്യമായാണ് ഒരു മേഖല മുഴുവൻ പുതിയ കാറുകൾ ഇലക്ട്രിക് ആയിരിക്കണമെന്ന നിബന്ധന നടപ്പാക്കുന്നത്. മറ്റ് ഏതാനും സ്റ്റേറ്റുകളും ഈ മാറ്റം വരും വർഷങ്ങൾ നടപ്പാക്കുമെന്നാണ് കരുതുന്നത്.
പുതിയ കാറുകൾ, മോട്ടോർസൈക്കിൾ, ചെറിയ ട്രക്കുകൾ എന്നിവയ്ക്ക് പുതിയ നിയമങ്ങൾ ബാധകമാകുമെന്ന് എമിഷൻ റിഡക്ഷൻ മന്ത്രി ഷെയിൻ റാറ്റെൻബറി പറഞ്ഞു.
അതേസമയം ആക്ട് ഈ ലക്ഷ്യം 2030ൽ നടപ്പാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമയത്തിനകം പുതിയ ലൈറ്റ് വാഹനങ്ങളിൽ 80 മുതൽ 90 ശതമാനവും സീറോ-എമിഷൻ മോഡലുകളുടെ വിൽപ്പനയാക്കി മാറ്റും. ആക്ടിൽ ഇലക്ട്രിക് കാറുകൾ വാങ്ങാൻ 15,000 ഡോളർ വരെ പലിശരഹിത ലോണുകൾ ലഭ്യമാണ്.