- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോരുവഴി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ സംസ്ഥാന സർക്കാർ അനുവദിച്ച വിവിധ പദ്ധതികളുടെ അവലോകന യോഗം നടന്നു
കുന്നത്തൂർ :- പോരുവഴി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ സംസ്ഥാന സർക്കാർ അനുവദിച്ച വിവിധ പദ്ധതികളുടെ അവലോകന യോഗം നടന്നു. യോഗം കോവൂർ കുഞ്ഞുമോൻ എം എൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.കിഫ് ബി വഴി സ്‌കൂളിന് ലഭിച്ച 3.90 കോടിയുടെ കെട്ടിടത്തിന്റെ പണി വേഗത്തിലാക്കുന്നതിനും ഹയർ സെക്കണ്ടറി സ്‌കൂൾ കെട്ടിടത്തിന് അനുവദിച്ച 87.5 ലക്ഷം രൂപയുടെ കെട്ടിടം നിർമ്മാണപ്രവർത്തനം പെട്ടന്ന് തന്നെ തുടങ്ങുമെന്നും എം എൽ എ യോഗത്തെ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം പി ശ്യാമളയമ്മ, ഗ്രാമ പഞ്ചായത്തംഗം വിനു ഐ നായർ. സ്‌കൂൾ പ്രിൻസിപ്പൽ ജി.അച്ചൻ കുഞ്ഞ് . പൊതുമരാമത്ത് അസി: എക്‌സിക്യൂട്ടീവ് എൻജിനിയർ ആഷാ തുടങ്ങി പൊതുപ്രവർത്തകരും രക്ഷകർത്താക്കളും യോഗത്തിൽ പങ്കെടുത്തു
Next Story