- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
യൂത്ത് ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ: ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ഡോണർ സെന്ററുമായി സഹകരിച്ച് യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വർധിച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഓൾഡ് എയർപോർട്ടിലെ യൂത്ത് ഫോറം ഹാളിൽ വെച്ചു സംഘടിപ്പിച്ച ക്യാമ്പിൽ നൂറിലധികം ആളുകളാണ് രക്തം ദാനം ചെയ്തത്. കോവിഡ് വ്യാപനത്തിന് ശേഷം അഞ്ചാം തവണയാണ് യൂത്ത് ഫോറം രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഫിഫ ലോകകപ്പിന് മുന്നോടിയായി രക്തബാങ്കുകളിൽ മതിയായ രക്തം ശേഖരിക്കുന്നതിനായുള്ള ഹമദ് ബ്ലഡ് ഡോണർ സെന്ററിന്റെ ആഹ്വാനം ഏറ്റെടുത്തു കൊണ്ടാണ് ഇത്തവണത്തെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ക്യാമ്പ് കൺവീനർ മുഹമ്മദ് സൽമാൻ അറിയിച്ചു. രാജ്യത്തെ ബ്ലഡ് ബാങ്കുകളിൽ വർധിച്ചു വരുന്ന ആവശ്യം പരിഗണിച്ചു കൊണ്ട് സംഘടിപ്പിച്ച രക്ത ദാന ക്യാമ്പിൽ പങ്കാളികളായ യുവാക്കളെ പ്രത്യേകം അനുമോദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിലെ സാമൂഹിക സേവന രംഗത്തു കഴിഞ്ഞ പത്തു വർഷമായി യുവാക്കൾക്കിടയിൽ നിറഞ്ഞ് നിൽക്കുന്ന യൂത്ത് ഫോറം അതിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ വൈവിധ്യങ്ങളായ പരിപാടികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. പത്താം വാർഷികത്തിന്റെ ഭാഗമായി ആയിരം രക്തദാതാക്കളെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ അടുത്ത മാസങ്ങളിലും ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് യൂത്ത് ഫോറം സേവന വിഭാഗം കൺവീനർ മുഫീദ് ഹനീഫ അറിയിച്ചു