ഹൂസ്റ്റൺ : അനേകരുടെ ജീവിതങ്ങളെ കൈ പിടിച്ച് ഉയർത്തിക്കൊണ്ട് ജീവകാരുണ്യ പ്രവർത്തന രംഗത്ത് ശ്രദ്ധേയനായ , ഫാ.ഡേവീസ് ചിറമേലിന് തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (TAGH) ജൂലൈ 15 ന് വെള്ളിയാഴ്ച വൈകിട്ട് 8.00 ന് ഡോക്ടർ സി.വി.സതീഷിന്റെ വസതിയിൽ വച്ച് സ്വീകരണം നൽകി.

ടാഗ് വൈസ് പ്രസിസണ്ട് സത്യ സതീഷ് പൂച്ചെണ്ടു നൽകി സ്വീകരിച്ചു. ഫാദർ ഡേവിസ് ചിറമേലിന്റെ രണ്ടു മണിക്കൂറോളം നീണ്ടു നിന്ന സരസമായ സംഭാഷണത്തിലുടനീളം മനുഷ്യ മനസിനെ പരസ്പരം സ്‌നേഹിക്കുവാനും സഹായിക്കുവാനും പഠിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.

ഈ സ്വീകരണം തൃശൂർ ഫാമിലി അംഗങ്ങളെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാനാകാത്ത സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നുവെന്ന് പങ്കെടുത്തവർ പറഞ്ഞു.

കുറഞ്ഞ സമയം കൊണ്ടു ടാഗ് അംഗങ്ങൾ സ്വരൂപിച്ച ഫണ്ട് ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായ ' രണ്ടു രൂപക്ക് ഇഡലി ' എന്ന പദ്ധതിയിലേക്ക് നൽകാൻ തീരുമാനിച്ചു. ഇതിലൂടെ തൃശൂർ ഫാമിലിയിലുള്ളവർക്കും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കഴിയും

പ്രസിഡണ്ട് സലീം അറക്കൽ നന്ദി പറഞ്ഞു.

വൈസ് പ്രസിഡണ്ട് സത്യ സതീഷ് , സെകട്ടറി രാജ് മൂത്തേഴത്ത്, ജോ. സെകട്ടറി ജോസ് പെക്കാട്ടിൽ, ട്രഷറർ സാം സുരേന്ദ്രൻ , ജോ. ട്രഷറർ ലിന്റോ ജോസ് , കമ്മിറ്റി അംഗങ്ങൾ ജയൻ അരവിന്ദാക്ഷൻ, ക്രിസ്റ്റി പ്രിൻസ്, ജോഷി ചാലിശ്ശേരി, ബൈജു അംബൂക്കൻ, ഹരി നാരായണൻ ,ജിതിൻ ജോൺ, അൻസിയ അറക്കൽ തുടങ്ങിയവരുടെ കൂട്ടായ പ്രയത്‌നം സ്വീകരണ ചടങ്ങ് വിജയകരമാക്കാൻ സഹായിച്ചു.