- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരള സുന്നി ജമാഅത്ത് ശൈഖ് മദനി ഉസ്താദ് അനുസ്മരണം ഇന്ന്
മനാമ:ബഹ്റൈൻ കേരള സുന്നി ജമാഅത്ത് (ഐ.സി.എഫ്)ന്റെ രൂപീകരണ കാലം തൊട്ട് സംഘടനയുടെ പ്രസിഡന്റ് ആയിരുന്ന ശൈഖുനാ മുഹമ്മദ് ഹുസൈൻ മദനിയുടെ നാലാമത് ആണ്ടുദിനത്തോടനുബന്ധിച്ചു ഇന്ന് രാത്രി 9 മണിക്ക് മനാമ ഐ.സി.എഫ് ഓഡിറ്റോറിയത്തിൽ അനുസ്മരണ സദസ്സും ദുആ മജ്‌ലിസും നടക്കും.
വെല്ലൂർ ബാഖിയാത്തിൽ നിന്നും മദീന യൂണിവേഴ്സിറ്റിയിൽ നിന്നും മത ബിരുദം കരസ്ഥമാക്കിയ മദനി ഉസ്താദ് ബഹ്റൈൻ ഇസ്ലാമിക കാര്യ മന്ത്രാലയത്തിൽ മൂന്ന് പതിറ്റാണ്ടിലധികം സേവനമനുഷ്ഠിച്ചു. അഗാധ പാണ്ഡിത്യത്തിന്റെ ഉടമയും വലിയ നേതൃപാടവവും ദീർഘ വീക്ഷണവുമുള്ള പണ്ഡിതനായിരുന്നു.
ഐ.സി.എഫ് ജനറൽ സെക്രട്ടറി അഡ്വ. എം.സി. അബ്ദുൽ കരീം അനുസ്മരണ പ്രഭാഷണം നടത്തും. ഐ.സി.എഫ് നേതാക്കളായ സുലൈമാൻ ഹാജി, ഉസ്മാൻ സഖാഫി, വി.പി.കെ അബൂബക്കർ ഹാജി, ഷാനവാസ് മദനി എന്നിവരും സാമൂഹിക രംഗത്തെ പ്രമുഖരും പരിപാടിയിൽ സംബന്ധിക്കും. ആത്മീയ സംഗത്തിന് അബ്ദുൽ ഹഖീം സഖാഫി കിനാലൂർ നേതൃത്വം നൽകും