മനാമ: ഇന്ത്യൻ ജനത അനുഭവിക്കുകയും പങ്കുവെക്കുകയും ചെയ്തിരുന്ന സ്‌നേഹവും സാഹോദര്യവും മാനുഷിക മൂല്യങ്ങളും പ്രവാസികൾക്കിടയിൽ പ്രചരിപ്പിക്കുന്നതിന് പ്രവാസി വെൽഫയർ മനാമ സോൺ പ്രവാസി സൗഹൃദ സംഗമം സംഘടിപ്പിക്കുന്നു. ജൂലൈ 22 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് മനാമ കെ. സിറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന സൗഹൃദ സംഗമത്തിൽ ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖർ പങ്കെടുക്കുമെന്ന് പ്രവാസി വെൽഫെയർ ആക്ടിങ് പ്രസിഡന്റ് അൻസാർ തയ്യിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 38027930 / 34650001 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്