പറവൂർ: വരാപ്പുഴ പുത്തൻ പള്ളി സെന്റ് ജോർജ് ഹൈസ്‌ക്കൂളിൽ മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ. എരുമല്ലൂർ എഴുപുന്ന പുളിക്കൽ വീട്ടിൽ പ്രജീഷ് (32) ആണ് വരാപ്പുഴ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. സ്‌ക്കൂളിനകത്ത് കയറി മൂന്ന് ലാപ് ടോപ്പ്, ഒരു എൽ.ഇ.ഡി ടി.വി, ഒരു ഫാൻ എന്നിവ മോഷ്ടിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പിടികൂടിയത്. കൊലപാതകമുൾപ്പടെ പതിനാറ് കേസുകളിൽ പ്രതിയാണ്. പനങ്ങാട് സ്റ്റേഷനിൽ 6 കേസുകളും ,അരൂർ സ്റ്റേഷനിൽ അഞ്ച് കേസുകളും ഇയാൾക്കെതിരെയുണ്ട്. ഡി.വൈ.എസ്. പി എം.കെ മുരളി ഇൻസ്‌പെക്ടർ ജെ.എസ് സജീവ് കുമാർ, എസ് ഐ ഏ.ജി സജീവ് എഎസ്ഐമാരായ റെനിൽ വർഗീസ്, പി.കെ റെജു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിജയ് കൃഷ്ണൻ, പി.എം നെർഷോൺ, ടി.എസ് ശ്രീജിത്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.