- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കരാറുകാരന്റെ ആത്മഹത്യ; കർണാടക മുൻ മന്ത്രി ഈശ്വരപ്പയ്‌ക്കെതിരെ തെളിവില്ലെന്ന് പൊലീസ്
ബെംഗളൂരു: കരാറുകാരന്റെ ആത്മഹത്യയിൽ ആരോപണ വിധേയനായി രാജിവച്ച കർണാടക മുൻ മന്ത്രി കെ.എസ്.ഈശ്വരപ്പയ്‌ക്കെതിരെ തെളിവില്ലെന്ന് അന്വേഷണ സംഘം. ഏപ്രിൽ 12ന് ആത്മഹത്യ ചെയ്ത കരാറുകാരൻ സന്തോഷ് പാട്ടീലിന്റെ മരണത്തിൽ ഈശ്വരപ്പയ്ക്കും പങ്കുണ്ടെന്ന് ആരോപമുയർന്നതിനെ തുടർന്നാണ് അദ്ദേഹം രാജിവച്ചത്.
അഴിമതിയാരോപണവും ഉയർന്നതിനെ തുടർന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലായിരുന്നു രാജി. സന്തോഷ് പാട്ടീൽ അവസാനമായി സുഹൃത്തുക്കൾക്കും രാഷ്ട്രീയക്കാർക്കും അയച്ച വാട്‌സാപ്പ് സന്ദേശങ്ങളിൽ ഈശ്വരപ്പയ്‌ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. കേസ് അന്വേഷിച്ച പൊലീസ് ഈശ്വരപ്പയ്‌ക്കെതിരെ മതിയായ തെളിവുകൾ ഇല്ലെന്ന് അറിയിക്കുകയായിരുന്നു.
Next Story




