- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ ഫോട്ടോ വിവാഹ ചിത്രമല്ല; പഴനിയിൽ വെച്ച് എടുത്തത്: വിവാഹ വാർത്ത നിഷേധിച്ച് ഗോപിസുന്ദർ
ഗോപിസുന്ദറും അമൃതാ സുരേഷും നിയമപരമായി വിവാഹിതരായോ? മാലയിട്ടു നിൽക്കുന്ന ഇരുവരുടേയും ചിത്രം കണ്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത ഇതാണ്. എന്നാൽ ഇപ്പോൾ വിവാഹചിത്രമാണെന്ന വാർത്തകൾ നിഷേധിച്ച് സംഗീതസംവിധായകൻ ഗോപി സുന്ദർ രംഗത്തെത്തി. അത് വിവാഹ ചിത്രമല്ലെന്നും പഴനിയിൽ വച്ച് എടുത്തതാണെന്നും ഗോപി സുന്ദർ വ്യക്തമാക്കി.
പഴനിയിൽവെച്ച് ജീവിതപങ്കാളി അമൃത സുരേഷിനെ ചേർത്തു പിടിച്ചു നിൽക്കുന്ന ചിത്രം പങ്കുവച്ചതിനു പിന്നാലെയാണ് ഇരുവരും വിവാഹിതരായി എന്ന തരത്തിൽ വ്യാജപ്രചാരണങ്ങൾ തല പൊക്കിയത്. പുഷ്പഹാരം അണിഞ്ഞു നിൽക്കുന്ന അമൃതയും ഗോപി സുന്ദറും ആണ് ചിത്രത്തിൽ. അമൃത നെറ്റിയിൽ സിന്ദൂരം ചാർത്തിയിട്ടുണ്ട്. ഇതോടെയാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞു എന്ന തരത്തിൽ ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയത്. എന്നാൽ അത് വിവാഹചിത്രമല്ലെന്നും തങ്ങൾ പഴനിയിൽ പോയപ്പോൾ എടുത്ത ചിത്രമാണെന്നും ഗോപി സുന്ദർ വെളിപ്പെടുത്തി.
ഈ വർഷം മേയിൽ ആണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങൾ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്‌നേഹവും പ്രാർത്ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.