- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ്മയകരമായ ആ ദിനം പ്രേക്ഷകരിലേക്ക് ഉടൻ; അതൊരു യക്ഷിക്കഥ പോലെ മനോഹരം: നയൻ താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം സ്ട്രീം ചെയ്യുമെന്ന് നെറ്റ്ഫ്ളിക്സ്
നടി നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും വിവാഹം സ്ട്രീം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ്. നയൻതാരയുടെയും വിഘ്‌നേഷിന്റേയും വിസ്മയകരമായ ആ യാത്ര പ്രേക്ഷകരിൽ ഉടനെയെത്തിക്കാൻ കാത്തിരിക്കുകയാണെന്നും അതൊരു യക്ഷികഥ പോലെ മനോഹരമായിരിക്കുമെന്നും നെറ്റ്ഫിലിക്‌സ് ഇന്ത്യ ഹെഡ് ടാന്യ ബാമി വ്യക്തമാക്കുന്നു.
റൗഡി പിക്ചേഴ്സിന്റെ ബാനറിൽ ഗൗതം മേനോനാണ് വിവാഹമൊരുക്കിയത്. സ്ട്രീം ചെയ്യുന്നതിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറിയെന്നും നയൻതാരയ്ക്ക് നോട്ടീസ് അയച്ചുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അത് വാസ്തവമല്ലെന്നാണ് നെറ്റ്ഫിലിസ് ഇന്ത്യ ഹെഡ് ടാന്യ ബാമി പറയുന്നത്.
തിരക്കഥയില്ലാത്ത പുതുമയുള്ള കണ്ടന്റുകൾ നെറ്റ്ഫ്ലിക്സ് ഇന്ത്യ എല്ലായ്‌പ്പോഴും പ്രേക്ഷകരിലെത്തിക്കാറുണ്ട്. നയൻതാര ഒരു സൂപ്പർതാരമാണ്. ഇരുപത് വർഷത്തോളമായി അവർ സിനിമയിൽ നിറഞ്ഞു നിൽക്കുന്നു. ഞങ്ങളുടെ ക്രിയാത്മകമായ ടീമിനൊപ്പം സംവിധായകൻ ഗൗതം മേനോനും ചേർന്ന്, നയൻതാരയുടെ വിസ്മയകരമായ ആ യാത്ര പ്രേക്ഷകരിൽ ഉടനെയെത്തിക്കാൻ കാത്തിരിക്കുന്നു. അതൊരു യക്ഷികഥ പോലെ മനോഹരമായിരിക്കും- ടാന്യ ബാമി വ്യക്തമാക്കുന്നു.
വിവാഹത്തിന്റെ സംപ്രേഷണാവകാശം നെറ്റ്ഫ്ളിക്സിന് 25 കോടി രൂപയ്ക്ക് നൽകിയത്. മഹാബലിപുരത്തെ ഒരു ആഡംബര റിസോർട്ടിലായിരുന്നു വിവാഹം. ഷാരൂഖ് ഖാൻ, കമൽ ഹാസൻ, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു.