വാഷിങ്ടൺഡി.സി.: സ്വവർഗ്ഗ വിവാഹത്തിനു നിയമപ്രാബല്യം നൽകുന്ന ബിൽ ജൂലായ് 19 ചൊവ്വാഴ്ച യു.എസ്. ഹൗസ് പാസ്സാക്കി. 267 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 157 പേർ എതിർത്തു വോട്ടു ചെയ്തു. ഇരു പാർട്ടികളിൽ പെട്ടവരും ഈ വിഷയത്തിൽ അനുകൂലിച്ചു വോട്ടു ചെയ്തത് അപൂർവ്വ സംഭവങ്ങളിൽ ഒന്നാണ്.

ഡമോക്രാറ്റിക് പാർട്ടി അംഗങ്ങളോടൊപ്പം റിപ്പബ്ലിക്കൻ പാർട്ടിയിലെ 47 അംഗങ്ങൾ ബില്ലിനെ അുകൂലിച്ചു വോട്ടു ചെയ്തത് റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായി. റിപ്പബ്ലിക്കൻ പാർട്ടിയിലെ യുവഅംഗങ്ങളാണ് കൂടുതലും ബില്ലിനെ അനുകൂലിച്ചത്. സ്വവർഗ വിവാഹിതക്ക് ലഭിക്കുന്ന മൗലിക അവകാശമാണ് ഇപ്പോൾ നിയമമായി യു.എസ്. ഹൗസ് അംഗീകരിച്ചിരിക്കുന്നതെന്നും, ഇതിൽ അവർക്ക് അഭിമാനിക്കാമെന്നും യു.എസ്.ഹൗസ് സ്പീക്കർ നാൻസി പെളോസി ബില്ലിനനുകൂലിച്ചു അഭിപ്രായപ്പെട്ടു. യു.എസ്. സെനറ്റിന്റേയും അംഗീകാരം ഇതിന് ലഭിക്കുമെന്നും നാൻസി പെളോസി പ്രത്യാശ പ്രകടിപ്പിച്ചു.

യു.എസ്. ഹൗസ് ബിൽ പാസ്സാക്കിയെങ്കിലും യു.എസ്. സെനറ്റിൽ ബില്ലിന്റെ ഭാവി എന്താകുമെന്ന് പ്രവചിക്കാനാവില്ല. ഈ പാർട്ടികൾക്കും 5050 എന്നതാണ് അംഗ നില. 1996 ൽ ബിൽ ക്ലിന്റൻ ഒപ്പുവെച്ചു പ്രാബല്യത്തിൽ വന്ന നിയമമനുസരിച്ചു നിയമപരമായ ഒരു പുരുഷനും, സ്ത്രീയും ഭാര്യാഭർത്താക്കന്മാരാകുന്നതാണ് വിവാഹം എന്ന് നിർവചിച്ചിരുന്നു. റിപ്പബ്ലിക്കൻ പാർട്ടി പൊതുവേയും, പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും സ്വവർഗ വിവാഹത്തെ അനുകൂലിച്ചിരുന്നില്ല. ഗർഭഛിദ്രത്തിനെതിരെ ശക്തമായി നിലപാടു സ്വീകരിച്ച സുപ്രീംകോടതിക്ക് സ്വവർഗ്ഗ വിവാഹവാദ പ്രതിവാദങ്ങളും ഗൗരവമായി പരിഗണിക്കേണ്ടിവരും.