മെച്ചപ്പെട്ട വേതനവും തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് ചൈൽഡ്‌കെയർ ജീവനക്കാർ സമരത്തിനൊരുങ്ങുന്നു.യുണൈറ്റഡ് വർക്കേഴ്സ് യൂണിയൻ (യുഡബ്ല്യുയു) അംഗങ്ങൾ സെപ്റ്റംബർ 7 ന് ദേശീയ പണിമുടക്ക് നടത്താൻ ആണ് നോട്ട് ചെയ്തത്.

പുതിയ ലേബർ ഗവൺമെന്റ് ഈ മേഖലയിലെ വ്യവസ്ഥകളും വേതനവും പരിഷ്‌കരിക്കാതെ വിദ്യാഭ്യാസം കൂടുതൽ പ്രാപ്യവും താങ്ങാനാവുന്നതുമാക്കാനുള്ള ശ്രമങ്ങളിൽ പരാജയപ്പെടുമെന്ന് യുണൈറ്റഡ് വർക്കേഴ്‌സ് യൂണിയൻ ആരോപിക്കുന്നു.

അതുകൊണ്ട് തന്നെ ഈ മേഖലയിലെ തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളും സമ്മർദവും ഉയർത്തിക്കാട്ടുന്നതിനായി സെപ്റ്റംബർ 7 - ബാലവിദ്യാഭ്യാസ ദിനമായ ദിനത്തിൽ തന്നെ പണിമുടക്ക് നടത്താനാണ് അദ്ധ്യാപകർ ബുധനാഴ്ച വോട്ട് ചെയ്തത്.

പണിമുടക്ക് ദിവസം നൂറുകണക്കിന് ശിശുസംരക്ഷണ കേന്ദ്രങ്ങൾ അടച്ചിടുന്നതോടെ പ്രതിസന്ധിയിലാവുക രക്ഷിതാക്കളായിരിക്കും.