- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ലോകത്തിലെ ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് സിംഗപ്പൂർ; വിസ രഹിത പ്രവേശനം അനുവദിച്ചത് 192 ലക്ഷ്യസ്ഥാനങ്ങളിലേക്ക്
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ സിംഗപ്പൂരിന്റെ പാസ്പോർട്ട് രണ്ടാം സ്ഥാനത്താണ്. 192 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനം രാജ്യംഅനുവദിച്ചത്.ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (IATA) എക്സ്ക്ലൂസീവ്, ഒഫീഷ്യൽ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഹെൻലി പാസ്പോർട്ട് ഇൻഡക്സിന്റെ ഏറ്റവും പുതിയ ഫലങ്ങൾ പ്രകാരമാണിത്.
ഇതോടെ യൂറോപ്പ്യൻ രാജ്യങ്ങളെ പിന്തള്ളി ജപ്പാനും, സിംഗപ്പൂരും, ദക്ഷിണ കൊറിയയും മുന്നിലെത്തി.193 രാജ്യങ്ങളിൽ സഞ്ചാര സ്വാതന്ത്ര്യമുള്ള ജപ്പാന്റെ പാസ്പോർട്ട് ഒന്നാം സ്ഥാനത്തും, 192 രാജ്യങ്ങളിലേക്ക് പ്രവേശനമുള്ള സിംഗപ്പൂരും, ദക്ഷിണ കൊറിയയും രണ്ടാം സ്ഥാനത്തും എത്തിയത്. ജർമനിയാണ് മൂന്നാം സ്ഥാനത്ത്.
187 രാജ്യങ്ങളിലേക്കുള്ള പ്രവേശനവുമായി യു.കെ പാസ്പോർട്ട് ആറാമതും 186 രാജ്യങ്ങളുമായി യു.എസ് ഏഴാമതുമാണ് നിലവിൽ. എന്നാൽ 80 രാജ്യങ്ങളിലെ പ്രവേശനവുമായി ചൈന 69-ാം സ്ഥാനത്തും റഷ്യ 119 രാജ്യങ്ങളുമായി 50-ാം സ്ഥാനത്തുമാണ്
ഇന്ത്യൻ പാസ്പോർട്ട് പ്രസ്തുത റാങ്കിങ്ങിൽ 60 രാജ്യങ്ങളുമായി 87-ാം സ്ഥാനത്താണ്, അതേസമയം അഫ്ഗാനിസ്ഥാനാണ് 27 രാജ്യങ്ങളിലേക്കുള്ള പ്രവേശനവുമായി ഏറ്റവും പുറകിൽ നിൽക്കുന്നത്.
കോവിഡ് മഹാമാരിക്ക് ശേഷമുള്ള ലോക സാഹചര്യങ്ങളുടെ അടിസ്ഥാനാത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 17 വർഷത്തെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ഈ പാസ്പോർട്ട് റാങ്കിങ് ആളുകൾക്ക് രാജ്യങ്ങളുടെ നിലവിലെ സാഹചര്യങ്ങൾ മനസിലാക്കാനും ഏറ്റവും മികച്ച സഞ്ചാര സ്വാതന്ത്രമുള്ള രാജ്യങ്ങളെ കണ്ടെത്താനും സഹായിക്കും.