- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഖഫ് നിയമ ഭേദദഗതി; ഐ സി എഫ് സൗദി നാഷണൽ സ്വാഗതം ചെയ്തു
മക്ക : വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം പിൻവലിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നതായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ സൗദി നാഷണൽ കമ്മിറ്റി പത്ര കുറിപ്പിലൂടെ അറിയിച്ചു.
വഖഫ് ബോർഡിലെ ഒഴിവുള്ള തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുമ്പോൾ, വിവിധ രാജ്യങ്ങളിൽ നിന്ന് തിരികെ വന്ന പ്രവാസികളെ പരിഗണിക്കണമെന്നും നിയമന നടപടിക്രമങ്ങൾ സുതാര്യമാക്കണമെന്നും ഐ സി എഫ് ആവശ്യപ്പട്ടു.
അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ വീണ്ടെടുക്കാൻ സർക്കാർ തുടങ്ങിവെച്ച ശ്രമങ്ങൾ പുതിയ തീരുമാനത്തിന്റെ മറവിൽ അട്ടിമറിക്കപ്പെടരുതെന്നും ഐ സി എഫ് ആവശ്യപ്പെട്ടതായി പത്രകുറിപ്പിലൂടെ അറിയിച്ചു.
ഐ സി എഫ് സൗദി നാഷണൽ സിക്രട്ടറി നിസാർ എസ് കാട്ടിൽ പ്രസിഡന്റ് സയ്യിദ് ഹബീബ് അൽ ബുഖാരി എന്നിവരാണ് പത്ര കുറിപ്പ് ഇറക്കിയത്.
Next Story