മനാമ : കെ എം സി സി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം 'റിവൈവ് 22' 2022 ജൂലായ് 22 വെള്ളിയാഴ്‌ച്ച രാത്രി 7 മണിക്ക് മനാമ കെഎംസിസി ഹാളിൽ വെച്ച് നടക്കും.

പ്രമുഖ വാഗ്മിയും യൂത്ത് ലീഗ് മുൻ സംസ്ഥാന ട്രഷററുമായ M A സമദ് മുഖ്യ അതിഥിയായി ചടങ്ങിൽ പങ്കെടുക്കും.

ആദ്യമായി ബഹ്റൈനിൽ എത്തുന്ന MA സമദ് പാലക്കാട് ജില്ലയിലെ തിരുവേഗപുറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആയിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുമ്പോൾ ഭരണ മികവിന് നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

അന്നേ ദിവസം രാത്രി 7 മണിമുതൽ മാപ്പിളപ്പാട്ട് മത്സരവും ഉണ്ടായിരിക്കും . കെഎംസിസി ബഹ്റൈൻ സംസ്ഥാന കമ്മിറ്റിക്കു കീഴിലുള്ള മുഴുവൻ ജില്ലാ, ഏരിയ, കമ്മിറ്റിയിൽ നിന്നും ഒരാൾ ക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക . ഇത് പ്രകാരം 19 പേര് ആണ് മത്സരത്തിൽ പങ്കെടുക്കും .

സംസ്ഥാന കെഎംസിസി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും . സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫക്രുദീൻ തങ്ങൾ, ബഹ്റൈൻ ഒഐസിസി നേതാക്കൾ ഉൾപ്പടെ ഉള്ള മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.

കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങളിൽ നിർലോഭമായ സഹായ സാഹകരണങ്ങൾ നൽകിയ ഹമദ് ഗ്രൂപ്പ് MD ശ്രീ പമ്പവാസൻ നായർ, ഷൈൻ ഗ്രൂപ്പ് MD ബഹു: CK അബ്ദുറഹ്മാൻ ഹാജി വല്ലപ്പുഴ, എന്നിവരെ പരിപാടിയിൽ വെച്ച് ആദരിക്കും.

ഇത് വരെയുള്ള ഞങ്ങളുടെ എല്ലാ ജീവ കാരുണ്യ പ്രവർത്തനങ്ങളും മറ്റും പൊതു ജനങ്ങളിലേക്ക് എത്തിച്ചു ഞങ്ങളോട് വളരെയധികം സഹകരിച്ചിട്ടുള്ള എല്ലാ മാധ്യമ സുഹൃത്തുകൾക്കും പ്രത്യേകം നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതോടൊപ്പം തുടർന്നും എല്ലാ വിധ സഹകരണങ്ങളും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു

അൽ യൂസഫ് എക്‌സ്‌ചേഞ്ച് ഡയറക്ടർ സൈദ് മഹദി അൽ യൂസഫ് , ജനറൽ മാനേജർ സുധേഷ് കുമാർ , കെഎംസിസി ബഹ്റൈൻ സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര , പാലക്കാട് ജില്ലാ പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലം , ജനറൽ സെക്രട്ടറി ഇന്മാസ് ബാബു പട്ടാമ്പി ട്രഷറർ ഹാരിസ് വി വി തൃത്താല , ഓർഗനൈസിങ് സെക്രട്ടറി നൗഫൽ കെ പി പടിഞ്ഞാറങ്ങാടി വൈസ് പ്രസിഡന്റുമാരായ നിസാമുദ്ധീൻ മാരായമംഗലം , ആഷിഖ് പത്തിൽ , സെക്രട്ടറി യഹ്യ വണ്ടും തറ, ജില്ലാ പ്രവർത്തക സമിതി അംഗം റാഷിദ് തൃത്താല എന്നിവർ പങ്കെടുത്തു ..