- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനമില്ലാത്തവരുൾപ്പടെ എല്ലാ വീടുകൾക്കും ഇവി ചാർജിങ് പോയിന്റുകൾ ഘടിപ്പിക്കാൻ ഗ്രാന്റ്; ഇ വി ചാർജ്ജിങ് പോയിന്റുകൾ വ്യാപകമാക്കാൻ പദ്ധതികളുമായി സർക്കാർ
ഇലക്ട്രിക് വാഹന ചാർജ്ജിങ് സംവിധാനം സാർവ്വത്രികമാക്കാൻ സർക്കാർ പദ്ധതി. ഇതിന്റെ ഭാഗമായി സ്വന്തമായി വാഹനമില്ലാത്തവരുൾപ്പടെ എല്ലാ വീടുകൾക്കും ഇവി ചാർജിങ് പോയിന്റ് ഗ്രാന്റുകൾ വാങ്ങുന്നതിനും ഇൻസ്റ്റാൾ ചെയ്യുന്നതിനും ഗ്രാന്റ് നൽകാനാണ് സർക്കാർ തീരുമാനം. അതുകൊണ്ട് തന്നെ സ്വന്തമായി ഇലക്ട്രിക് വാഹനങ്ങൾ ഇല്ലാത്തവർക്കും ഇനിമുതൽ ഇ.വി ചാർജ്ജിങ് പോയിന്റ് ഗ്രാന്റിനായി അപേക്ഷിക്കാം.
ഇതോടൊപ്പം അപ്പാർട്ടുമെന്റുകളിലും, മൾട്ടി യൂണിറ്റ് വാസസ്ഥലങ്ങളിലുള്ളവർക്കും ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിന് സഹായകമായ അപ്പാർട്ട്‌മെന്റ് ചാർജ്ജിങ് ഗ്രാന്റും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിൽ പരമാവധി 600 യൂറോയാണ് ഇ.വി ചാർജ്ജിങ് പോയിന്റ് ഗ്രാന്റായി സർക്കാർ അനുവദിക്കുന്നത്. ചാർജ്ജിങ് യൂണിറ്റ് വാങ്ങുന്നതിനും, ഇൻസ്റ്റാൾ ചെയ്യുന്നതുമടക്കമുള്ള ആവശ്യങ്ങൾക്കാണ് ഈ തുക. അതേസമയം സെപ്റ്റംബർ മുതൽ സ്മാർട് ചാർജ്ജർ യൂണിറ്റ് സ്ഥാപിക്കുന്ന വീട്ടുടമസ്ഥർക്ക് മാത്രമാണ് ഗ്രാന്റ് ലഭിക്കുക.
ഇതോടൊപ്പം സ്പോർട്സ് ക്ലബ്ബുകളിലെ അംഗങ്ങൾക്കും പൊതുജനങ്ങൾക്കും വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിനായുള്ള ചാർജ്ജിങ് ശ്രംഖല സ്ഥാപിക്കുന്നതിനുള്ള ഫണ്ടിങ്ങും ഉണ്ടാവുമെന്ന് അധികൃതർ അറിയിച്ചു.രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടിവരുന്ന സാഹചര്യത്തിൽ ചാർജ്ജ് ചെയ്യുന്നതിനായി ചാർജ്ജിങ് ഹബ്ബുകളെ ആശ്രയിക്കുന്നതിന് പകരം ഹോം ചാർജ്ജിങ് പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന രാജ്യങ്ങളിലെ മാതൃക പിന്തുടർന്ന് കൊണ്ടാണ് അയർലൻഡ് ചാർജ്ജിങ് പോയിന്റ് ഗ്രാന്റ് വ്യവസ്ഥകളിൽ മാറ്റം വരുത്തിയിരിക്കുന്നത്.