ഞ്ച് ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കാനഡയിലെ എയർപോർട്ടുകൾ സമ്പൂർണ്ണ വാക്സിനേഷൻ നേടിയിട്ടുള്ള വിമാനയാത്രക്കാരുടെ നിർബന്ധിത റാണ്ടം ടെസ്റ്റിങ് ആരംഭിച്ചു.

ജൂൺ 11-നാണ് കാനഡ എയർപോർട്ടുകളിലെ റാണ്ടം ടെസ്റ്റ് നിർത്തിവെച്ചത്. എന്നാൽ ഇത് ജൂലൈ 19 മുതൽ വീണ്ടും നടപ്പാക്കി. കാനഡയിലെ നാല് സുപ്രധാന വിമാനത്താവളങ്ങളായ വാൻകോവർ, കാൽഗറി, മോണ്ട്റിയാൽ, ടൊറന്റോ എന്നിവിടങ്ങളിൽ ടെസ്റ്റിങ് പുനരാരംഭിക്കും.

ടെസ്റ്റിനായി തെരഞ്ഞെടുക്കുന്നവർക്ക് കസ്റ്റംസ് ഡിക്ലറേഷൻ പൂർത്തിയാക്കി 15 മിനിറ്റിനകം ഇമെയിൽ സന്ദേശം ലഭിക്കും. സമ്പൂർണ്ണ വാക്സിനേഷൻ നേടാത്ത യാത്രക്കാർക്ക് വിർച്വൽ അപ്പോയിന്റ്മെന്റോ, ഇൻ-പേഴ്സൺ അപ്പോയിന്റ്മെന്റോ വഴി തെരഞ്ഞെടുക്കപ്പെട്ട ഫാർമസികളിൽ ടെസ്റ്റ് നടത്താം. ഇവർക്ക് ക്വാറന്റൈൻ നിബന്ധനകൾ പാലിക്കേണ്ടതായി വരും.

പോസിറ്റീവായി കണ്ടെത്തുന്നവർക്ക് 10 ദിവസത്തെ ഐസൊലേഷനാണ് ആവശ്യമായി വരിക.