ഡാലസ് : ഈ സമ്മർ സീസണിൽ സൂര്യതാപമേറ്റുള്ള ആദ്യ മരണം ഡാലസ് കൗണ്ടിയിൽ റിപ്പോർട്ട് ചെയ്തു. 66 വയസ്സുള്ള ഒരു സ്ത്രീയാണ് മരിച്ചതെന്നും, വിശദവിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും കൗണ്ടി അധികൃതർ പറഞ്ഞു.

ഈ സീസണിൽ ഏറ്റവും ഉയർന്ന താപനിലയാണ് പ്രതീക്ഷിക്കുന്നത്, ഇതിനെ നേരിടാൻ എല്ലാവരും തയാറായിരിക്കണം. സൂര്യാഘാതം മൂലമുള്ള മരണം ഒഴിവാക്കുന്നതിന് ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കണം താപനില ഉയർന്നിരിക്കുമ്പോൾ പുറത്തു പോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

സിഡിസിയുടെ നിർദേശമനുസരിച്ച് വീടിനകത്തു കൂടുതൽ സമയം ചിലവഴിക്കണമെന്നും, ധാരാളം വെള്ളം കുടിക്കണമെന്നും, അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് സിഡിസി വെബ്സൈറ്റ് സന്ദർശിക്കണമെന്നും വ്യക്തമാക്കി.