ഭിനയം, തിരക്കഥ രചന, സംവിധാനം തുടങ്ങിയവയിൽ തല്പരരായവർക്ക് വേണ്ടി കൾച്ചറൽ ഫോറം അഭിനയക്കളരി സംഘടിപ്പിച്ചു.കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് ചന്ദ്രമോഹൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കലയും കലാകാരനും സമൂഹത്തിന്റെ വഴികാട്ടിയാവണമെന്നും കലയിലൂടെ സാമൂഹിക ഇടപെടൽ നടത്തുമ്പോഴാണ് ഒരു കലാകാരൻ മികവുറ്റതാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി താസീൻ അമീൻ അദ്ധ്യക്ഷത വഹിച്ചു. കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, സെക്രട്ടറി അനീസ് മാള തുടങ്ങിയവർ സംസാരിച്ചു. നാടക പ്രവർത്തകരായ തസ്‌നീമുറഹ്മാൻ, ലത്തീഫ് വടക്കേക്കാട് തുടങ്ങിയവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.