- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'രാഷ്ട്രീയ പാർട്ടികൾ നീതിപൂർവം പ്രവർത്തിക്കണം; ദ്രൗപദി മുർമ്മുവിന് എല്ലാ ആശംസകളും നേരുന്നു'; രാജ്യത്തെ സേവിക്കാൻ ലഭിച്ച അവസരത്തിന് നന്ദി പറഞ്ഞ് രാഷ്ട്രപതി രാം നാഥ് കോവിന്ദ്
ന്യൂഡൽഹി: രാഷ്ട്രപതിയായി രാജ്യത്തെ സേവിക്കാൻ ലഭിച്ച അവസരത്തിന് രാജ്യത്തെ മുഴുവൻ ജനങ്ങളോടും നന്ദി അറിയിച്ച് സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദ്. കഴിവിന്റെ പരമാവധി പ്രവർത്തിക്കാൻ ശ്രമിച്ചു. തന്നിൽ അർപ്പിച്ച വിശ്വാസത്തിന് എല്ലാവർക്കും നന്ദി. പാർലമെന്റ് അംഗങ്ങളുടെ യാത്രയയപ്പ് ചടങ്ങിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
രാഷ്ട്രപതി സ്ഥാനം രാജ്യത്തെ സേവിക്കാനുള്ള അവസരമായാണ് കണ്ടത്. നിങ്ങൾ ഓരോരുത്തർക്കും തന്റെ ഹൃദയത്തിൽ പ്രത്യേക ഇടമുണ്ട്. രാഷ്ട്രീയ പാർട്ടികൾ നീതി പൂർവം പ്രവർത്തിക്കണം. ദ്രൗപദി മുർമ്മുവിന് എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ലോക്സഭ സ്പീക്കർ ഓം ബിർല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാർലമെന്റ് സെൻട്രൽ ഹാളിലായിരുന്നു ചടങ്ങ്. പാർലമെന്റിനെ പ്രതിനിധികരിച്ച് ലോക്‌സഭ സ്പീക്കർ ഓം ബിർല, രാം നാഥ് കോവിന്ദിന് പ്രശസ്തി പത്രം സമർപ്പിച്ചു.




